
chitra feat. rahul nambiar - swapnangal kannezhuthiya lyrics
സ്വപ്നങ്ങൾ കണ്ണെഴുതിയ മൽസ്യകന്യകേ
സ്വർണ്ണനൂലെറിഞ്ഞൊരാൾ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ
കായലോളമായ് നിന്നെ തേടി വന്നുവോ
സഖി നീയോ ഇണയാവാൻ കണി കണ്ടിരുന്നുവോ
സ്വപ്നങ്ങൾ കണ്ണെഴുതിയ മൽസ്യകന്യകേ
ആ… ആ… മാടത്തെ തത്തമ്മെ മാടപ്രാവേ
നാളത്തെ സദ്യക്കു പോരൂ മെല്ലെ
താളത്തിൽ ചാഞ്ചാടും ഓളപ്പൂവേ
താലിപ്പൂ മാലയ്ക് നീയാണല്ലേ
പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലെ നീയെന്നും മുന്നിൽ
ഓഹോ ഹോ ഹോ ഓഹോഹോഹൊ ഹോ
പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലെ നീയെന്നും മുന്നിൽ
ഓഹോ ഹോ ഹോ ഓഹോഹോഹൊ ഹോ
കതിരുലഞ്ഞ പോലെ പുതു പാടമായി നീ
കസവണിഞ്ഞ പോലെ നിറശോഭയേകി നീ
ആഹ കല്യാണ പെണ്ണായ് നീ മാറും നാളോ
നെല്ലോലത്തീരത്തായ് എത്തുമ്പോഴോ
നെഞ്ചിനുള്ളിലാരോ ഉള്ളിലാരാരോ
മഞ്ചാടി മഞ്ചാടി കൊഞ്ചുന്നില്ലേ
സ്വപ്നങ്ങൾ കണ്ണെഴുതിയ മൽസ്യകന്യകേ
സ്വർണ്ണനൂലെറിഞ്ഞൊരാൾ വല വീശിയോ
പാലും തേനും ചുണ്ടിൽ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്തെല്ലാം
ഓഹോ ഹോ ഹോ ഓഹോഹോഹൊ ഹോ
പാലും തേനും ചുണ്ടിൽ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്തെല്ലാം
ഓഹോ ഹോ ഹോ ഓഹോഹോഹൊ ഹോ
കളകളങ്ങളോടേ കളിയോടെ നീറിയോ
കനവിലൊന്നു കൂടാൻ കൊതി കൂടിയെന്തിനോ
ആഹാ ആലാത്തേല് ആടുന്നോ മോഹം താനേ
ആറാടിക്കൂടുന്നോ ദാഹം മെല്ലേ
ചൊല്ലുന്നില്ലേ ആരോ ചൊല്ലുന്നാരാരോ
നീയല്ലേ നീയല്ലേ പെണ്ണിൻ മാരൻ
സ്വപ്നങ്ങൾ കണ്ണെഴുതിയ മൽസ്യകന്യകേ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ
സഖി നീയോ ഇണയാവാൻ കണി കണ്ടിരുന്നുവോ
മാടത്തെ തത്തമ്മെ മാടപ്രാവേ
നാളത്തെ സദ്യക്കു പോരൂ മെല്ലെ
താളത്തിൽ ചാഞ്ചാടും ഓളപ്പൂവേ
താലിപ്പൂ മാലയ്ക് നീയാണല്ലേ
Random Lyrics