efy music - thee lyrics
[chorus]
ഒഴുകി പോണ നദിയതല്ലേ നീ
വഴുതി വീണ പാതയല്ലേ നീ
കരഞ്ഞിടുന്ന കണ്ണുനീര് നീ നീയായിതാ
വെയിലുകൾക്ക് തണല് തന്നു നീ
മുറിവുകൾക്ക് മരുന്ന് തന്നു നീ
ആളികത്തി പോയ നെഞ്ചിലെ തീയായിതാ
ഒഴുകി പോണ നദിയതല്ലേ നീ
വഴുതി വീണ പാതയല്ലേ നീ
കരഞ്ഞിടുന്ന കണ്ണുനീര് നീ നീയായിതാ
വെയിലുകൾക്ക് തണല് തന്നു നീ
മുറിവുകൾക്ക് മരുന്ന് തന്നു നീ
ആളികത്തി പോയ നെഞ്ചിലെ തീയായിതാ
[verse 1]
ഉമ്മാ
എന്തിനു നീ എന്നെ ജനിപ്പിച്ച്
ഞാനാണേ നശിച്ച് നശിച്ച് അലഞ്ഞ് നടന്ന്
നിങ്ങള് എങ്ങനെ എന്നെ സഹിച്ച്
ഞാനോ പിഴച്ച് കൂടുമുടച്ച്
പോണൊരു പോക്കിലിയിച്ച് തരിച്ച്
അന്നൊരു രാവിൽ [നെഞ്ഞടിവാലേ] നെഞ്ചുരുക്കി നീ അന്ന് കരഞ്ഞ്
പടച്ചോൻ പൊറുക്കുമോ എന്നുടെ തിന്മ
നിന്നുടെ പ്രാർത്ഥന തന്ന ഈ ജന്മ
കല്ല് നിറച്ചത് പോലെന്ത് കനമാ
നിന്നുടെ നെഞ്ചിന് പൂവിന്റെ മണമാ
ഈ ഭൂമിക്ക് പോലും നിന്നുടെ സ്വരമാ
എന്നുടെ മേൽ അധികാരവും നിനക്കാ
പല നേരത്ത് തോന്നിയ തെറ്റിന് മുന്നേ ഞാൻ നിന്നെ മറന്നത് വിഷമാ
[chorus]
ഒഴുകി പോണ നദിയതല്ലേ നീ
വഴുതി വീണ പാതയല്ലേ നീ
കരഞ്ഞിടുന്ന കണ്ണുനീര് നീ നീയായിതാ
വെയിലുകൾക്ക് തണല് തന്നു നീ
മുറിവുകൾക്ക് മരുന്ന് തന്നു നീ
ആളികത്തി പോയ നെഞ്ചിലെ തീയായിതാ
ഒഴുകി പോണ നദിയതല്ലേ നീ
വഴുതി വീണ പാതയല്ലേ നീ
കരഞ്ഞിടുന്ന കണ്ണുനീര് നീ നീയായിതാ
വെയിലുകൾക്ക് തണല് തന്നു നീ
മുറിവുകൾക്ക് മരുന്ന് തന്നു നീ
ആളികത്തി പോയ നെഞ്ചിലെ തീയായിതാ
[verse 2]
നിൻ്റെ മോൻ ഇന്ന് പാട്‌ണ പാട്ടിന് ജീവനും
ജീവനില് ജീവിതം തേടിയ പാതയും
കൈ പതറുന്നു ഈ പേന പിടിച്ച് അവൻ
ഏടിലെഴുത്തിലെ വേദന ഉള്ളില്
കാലിടറുന്നു വരമ്പിന്റെ വക്കില്
താങ്ങിനു വേണ്ടി നീ വന്നു എൻ മുന്നില്
തീരണ ജീവനി പൊട്ടി മുളച്ചത്
തീരാ ദാഹം പോലെ നീ നെഞ്ചില്
മരിച്ചു കിടക്കണ എന്നെ നോക്കിയെൻ്റെ ഉമ്മ കരയണ ചിന്തകളെ
ഒരിക്കലും എന്നുടെ മയ്യത്ത് എടുക്കണ കാണരുതുമ്മ പടച്ചവനെ
അതിനോളം വരുന്നത് മോഹം എൻ മുന്നില് ഉമ്മയുടെ ആഗ്രഹം സാധിക്കണേ
എൻ്റെ രാജകുമാരിക്ക് രാജ്യം ഈ ജീവിതം റാണിയെ പോലെ അവൾ വാണിടണേ
[chorus]
ഒഴുകി പോണ നദിയതല്ലേ നീ
വഴുതി വീണ പാതയല്ലേ നീ
കരഞ്ഞിടുന്ന കണ്ണുനീര് നീ നീയായിതാ
വെയിലുകൾക്ക് തണല് തന്നു നീ
മുറിവുകൾക്ക് മരുന്ന് തന്നു നീ
ആളികത്തി പോയ നെഞ്ചിലെ തീയായിതാ
ഒഴുകി പോണ നദിയതല്ലേ നീ
വഴുതി വീണ പാതയല്ലേ നീ
കരഞ്ഞിടുന്ന കണ്ണുനീര് നീ നീയായിതാ
വെയിലുകൾക്ക് തണല് തന്നു നീ
മുറിവുകൾക്ക് മരുന്ന് തന്നു നീ
ആളികത്തി പോയ നെഞ്ചിലെ തീയായിതാ
Random Lyrics
- pink metal - the industry lyrics
- slayrrc & cosmy-p - four on the dancefloor lyrics
- champion trees - unleonard lyrics
- kieu - crisis lyrics
- elian0101 - shake lyrics
- colorful stars - colorful stars family lyrics
- café maguana - lunes, café y fe lyrics
- kadobuckz - memories lyrics
- funny dramas - if we talk much lyrics
- paulinho pedra azul - noite sem luar lyrics