azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

hesham abdul wahab – odiyamma lyrics

Loading...

[verse]
വൈകിവന്ന സ്വപ്നരാത്രിയിൽ ഭൂമിപോൽ മനം കറങ്ങിയോ?
തൂവലായി ഉടൽ ഉയർന്നുവോ? നേരം നിന്നുവോ?
വാനം എന്നുണർന്നു നിൽക്കയോ? താരമിന്ന് കണ്ണ് ചിമ്മിയോ?
നൂലഴിഞ്ഞ പട്ടമായി മനം വാനിൽ പാറിയോ?

[pre+chorus]
ഒരു ഷോട്ടിലെ ഉത്സാഹവും ഒരു ഷോട്ടിലെ ഉല്ലാസവും
ഒരു ഷോട്ടിലെ ഉന്മേഷവും ഒന്നൊന്നായി ഏറ്റിടാം

[chorus]
ഓടിയമ്മ ഹിറ്റ്, ഇ.ഡി.എമ്മിൽ ബീറ്റ്
റേഡിയംപോൾ ലൈറ്റ്, പാർട്ടിയില് ആട് പാട്

[verse]
feel high! feel this hike! കയ്യിൽ കൈ ചേർക്കാം
വേറൊന്നും കാണാതെ
കാലം പായുന്നെ ലോകം മാറുന്നെ
ഇനി നീ വാ വൈകാതെ

[pre+chorus]
ഒരു ഗ്ലാസിലെ ആനന്ദവും ഒരു ഗ്ലാസിലെ ആഘോഷവും
ഒരു ഗ്ലാസിലെ ആവേശവും ഒന്നൊന്നായി ഏറ്റിടാം

[chorus]
ഓടിയമ്മ ഹിറ്റ്, ഇ.ഡി.എമ്മിൽ ബീറ്റ്
റേഡിയംപോൾ ലൈറ്റ്, പാർട്ടിയില് ആട് പാട്
[verse]
ഞാനറിഞ്ഞിതാ നിൻ നിഴൽ തോടും നേരം ഒന്ന് മാത്രം
മൂക നിദ്രയിൽ നിന്നുണർന്നിടും ജാലമെന്നു തോന്നും
കാലമേറെയായി കാത്തിരുന്നതാ മായപോലെയാരോ
വന്ന നാൾമുതൽ ഉള്ളിലാകവേ deja vu

[pre+chorus]
പിൻനാളുകൾ പാതാളമായി ഈ രാവിടം കൈലാസമായി
നിൻ ഓർമ്മകൾ വൈകുണ്ഠമായി ഈ നേരം മോക്ഷമായി

[chorus]
ഓടിയമ്മ ഹിറ്റ്, ഇ.ഡി.എമ്മിൽ ബീറ്റ്
റേഡിയംപോൾ ലൈറ്റ്, പാർട്ടിയില് ആട് പാട്

[outro]
ഓടിയമ്മ ഹിറ്റ്, ഇ.ഡി.എമ്മിൽ ബീറ്റ്
റേഡിയംപോൾ ലൈറ്റ്, പാർട്ടിയില് ആട് പാട്



Random Lyrics

HOT LYRICS

Loading...