
k. g. sathar - ezham baharinte lyrics
ഏഴാം ബഹറിന്റെ വാതില് തുറന്നോളേ
അസര്മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
ഏഴാം ബഹറിന്റെ വാതില് തുറന്നോളേ
അസര്മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
സുന്ദര മാരന് പുതുമണി മാരന്
അരങ്ങിന് അരങ്ങായ മാരന്
ഓ അരികില് വരവായി ബീവീ
കാണാന് വരവായി ബീവീ
ഏഴാം ബഹറിന്റെ വാതില് തുറന്നോളേ
അസര്മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
തങ്കക്കിനാവിന്റെ കളിവള്ളമേറി
കരളിന്റെ കരളായ പുതുമാരന് വന്നാല്
തങ്കക്കിനാവിന്റെ കളിവള്ളമേറി
കരളിന്റെ കരളായ പുതുമാരന് വന്നാല്
ആദ്യം നീയെന്ത് ചെയ്യും മണിയറിയില്
അവനോടെന്ത് നീ കാതില് കൊഞ്ചിച്ചൊല്ലും
അവനോടെന്ത് നീ കാതില് കൊഞ്ചിച്ചൊല്ലും
മറ്റാരും കാണാതെ മറ്റാരും കേള്ക്കാതെ
ഖല്ബായ ഖല്ബിനു നീയിന്നെന്ത് നല്കും ബീവി
പറയാനെന്തിന് നാണം മൈക്കണ്ണിയാളേ
ഏഴാം ബഹറിന്റെ വാതില് തുറന്നോളേ
അസര്മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
ബദറുല് മുനീറിന്റെ ബദലായ ഗാനം
ഹുസുനുല് ജമാലിന്റെ ഉയിരായ ഗാനം
ഒമര് ഖയാമിന്റെ ഭാവന നെയ്തെടുത്ത
ഓമലാളിന്റെ ഓമനപ്പാട്ടിന്റെ ഈണം
ഓമലാളിന്റെ ഓമനപ്പാട്ടിന്റെ ഈണം
നിനക്കായി പാടുമ്പോള് അഴകായി പാടുമ്പോള്
കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്റെ റാണീ
പരവശമെന്തിന് പെണ്ണേ പാതിരാപ്പൂവേ
ഏഴാം ബഹറിന്റെ വാതില് തുറന്നോളേ
അസര്മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
ഏഴാം ബഹറിന്റെ വാതില് തുറന്നോളേ
അസര്മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
Random Lyrics
- bleauisnotcool - hypnotic lyrics
- ayaka - カラフル!! lyrics
- souldia - les préliminaires lyrics
- kudoz - expand lyrics
- regi feat. milo meskens - ordinary lyrics
- sting - brand new day (2019 version) lyrics
- stress out - anne song's lyrics
- flora matos - eva lyrics
- derek feat. mc igu - block lyrics
- imagination - rock me slow lyrics