azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

karthik feat. jyotsna - ithalidum lyrics

Loading...

ഇതളിടുമൊരു നിമിഷം… തരൂ
എനിക്കായ് നീ മനസിൽ…
തരളിതമൊരു ഹൃദയം തരൂ
എനിക്കായ് നീ. ഉയിരിൽ…
നീയോ. ആരാരെ തേടുന്നു നിൻ ചാരേ…
ഇതളിടുമൊരു നിമിഷം… തരൂ
എനിക്കായ് നീ മനസിൽ…
തരളിതമൊരു ഹൃദയം തരൂ
എനിക്കായ് നീ. ഉയിരിൽ…
ഏതു നാളിലെന്റെ. ഉള്ളിന്റെയുള്ളിൽ
നീ. സ്നേഹോദയം പോലെ വന്നു…
മൊഴിയാത്ത വാക്കിൽ. ചാലിച്ച നോക്കിൽ
നീ. ഏകാന്ത മൗനം പകർന്നു.
ഒരു മനസിലും ഇരു മനസിലും ആദ്യം
ചിരി വിരിയുമൊരഴകൊഴുകും നേരം…
ഒരു മനസിലും ഇരു മനസിലും ആദ്യം
ചിരി വിരിയുമൊരഴകൊഴുകും നേരം…
നിൻ കണ്ണിൽ നോക്കി ഞാനറിഞ്ഞതെന്തേ
ഇതളിടുമൊരു നിമിഷം നിമിഷം.
തരൂ എനിക്കായ് നീ മനസിൽ
തരളിതമൊരു ഹൃദയം. ഹൃദയം
തരൂ… എനിക്കായ് നീ… ഉയിരിൽ
ആരുമല്ല നമ്മൾ. എന്നാലുമെന്നും
ഈ… തീരങ്ങൾ അറിയാതെ ദൂരെ
പോരുന്ന നേരം തീരാത്ത മോഹം
ഈ… രാവിന്റെ നെഞ്ചിൽ തുടിക്കും
ഇനി വരുമൊരു പുതുപുലരിയിലാവാം
മിഴിയൊടു മിഴി മൊഴിയുവതൊരു കാര്യം
ഇനി വരുമൊരു പുതുപുലരിയിലാവാം
മിഴിയൊടു മിഴി മൊഴിയുവതൊരു കാര്യം
നീയെന്നെ മാത്രം. ഓമനിച്ചതെന്തേ
ഇതളിടുമൊരു നിമിഷം നിമിഷം
തരൂ എനിക്കായ് നീ മനസിൽ
തരളിതമൊരു ഹൃദയം.ഹൃദയം
തരൂ എനിക്കായ് നീ ഉയിരിൽ
നീയോ. ആരാരെ തേടുന്നു നിൻ ചാരേ



Random Lyrics

HOT LYRICS

Loading...