murukan kattakada - baghdad lyrics
ബാഗാദാദ്.
മുരുകൻ കാട്ടാക്കട
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലർന്നു പറക്കുന്നു
മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലർന്നു പറക്കുന്നു
താഴേത്തൊടിയിൽ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ
താഴേത്തൊടിയിൽ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങൾ
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
കാളയിറച്ചിക്കടയിലെ തറയിൽ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികൾ
കൂട്ടത്തിൽ ചെറുകുപ്പായത്തിൽ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളിൽ പാതിക്കൈ മാത്രം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാൽ പാത്തുപതുങ്ങിവരും നരികൾക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകർന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമൽച്ചിരി താങ്ങീടേണ്ട തളിർത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാർന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിൻ ക്രൌര്യമുഖം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇരുപാർശ്വങ്ങൾ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാൻ
വരമായ് ഒരു കൈ പ്രാർത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാർദ്രം
ഇരുപാർശ്വങ്ങൾ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാൻ
വരമായ് ഒരു കൈ പ്രാർത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാർദ്രം
സ്വപ്നത്തിൽ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യിൽ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു
സ്വപ്നത്തിൽ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
പൊയ്കയിലാമ്പലിറുത്തൊരു കയ്യിൽ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു
കരയാതരികിലിരുന്നമ്മ ഇനിയെൻ കണ്ണുകൾ നിൻ കൈകൾ
കരയാതരികിലിരുന്നമ്മ ഇനിയെൻ കണ്ണുകൾ നിൻ കൈകൾ
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ദൂരെയിരുന്നവർ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തിൽ
പ്രായോജകരില്ലാത്തൊരു സ്വപ്നം പാടെതട്ടിപ്പായിക്ക
ചൂടുകിനാക്കൾ നൽകാം നീ നിൻ നേരും വേരുമുപേക്ഷിക്ക
അല്ലെങ്കിൽ തിരി ആയിരമുള്ളൊരു തീക്കനി തിന്നാൻ തന്നീടും
രാത്രികളിൽ നിൻ സ്വപ്നങ്ങളിൽ അതിപ്രേത കൂട്ടു പകർത്തീടും
അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടൽഭൂതങ്ങളുറഞ്ഞീടും
നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീർത്തീടും
തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്
പകരം നൽകാം സ്വപ്നസുഖങ്ങൾ നിറച്ചൊരു വർണ്ണക്കൂടാരം
പേരും വേരുമുപേക്ഷിക്ക പടിവാതിൽ തുറന്നു ചിരിക്കുക നീ
പേരും വേരുമുപേക്ഷിക്ക പടിവാതിൽ തുറന്നു ചിരിക്കുക നീ
പുല്ലുപറഞ്ഞു കിളക്കുക പുത്തൻ ചൊല്ലുകിളിർക്കാൻ ഹൃദയങ്ങൾ
പുല്ലുപറഞ്ഞു കിളക്കുക പുത്തന് ചൊല്ലുകിളിർക്കാൻ ഹൃദയങ്ങൾ
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം
കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും
എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയിൽ കൂന്തലഴിഞ്ഞ സഭാപർവ്വം
ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാർന്ന മനം
ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്
അറബിക്കഥയിലെ ബാഗ്ദാദ്…
അറബിക്കഥയിലെ ബാഗ്ദാദ്…
അറബിക്കഥയിലെ ബാഗ്ദാദ്…
അറബിക്കഥയിലെ ബാഗ്ദാദ്…
Random Lyrics
- chris brown - reddi wip lyrics
- ef - shomoy 2015 lyrics
- gemitaiz - jast pt.2 lyrics
- just a gent feat. r o z e s - limelight (feat. r o z e s) lyrics
- alex & c.o. - from the inside lyrics
- agua marina - muchachita lyrics
- grimes - kill v. maim lyrics
- royce da 5'9" - explicit album version lyrics
- funeral - tragedies: taarene lyrics
- uno a uno - grita lyrics