nedumudi venu - iru thala pakshi lyrics
“എന്നാൽ, ഇനിയൊരു കഥ പറയാം, പഞ്ചതന്ത്രത്തിൽ നിന്നും ഒരു കഥ
ഒറ്റ ഉടലും രണ്ടു തലകളുമുള്ള ഒരു പക്ഷിയുടെ കഥ, കേട്ടോളൂ”
ചേലൊത്ത പൂമരക്കൊമ്പത്ത് രാരിരം പാടുന്നേ സുന്ദരപ്പക്ഷീ
വിസ്മയപ്പക്ഷി ഇരുതലപ്പക്ഷി
മാനത്തും മാമലത്താഴത്തും പാറുന്നേ ആയിരം മോഹങ്ങളോടേ
മനസ്സും മനസ്സും ഒന്നായ് ചേർന്ന് കാലം പോയ് മറഞ്ഞു
തേനും കനിയും ഉയിരിനു നൽകി സ്നേഹം പങ്കുവെച്ചൂ
“അങ്ങനെ, കാലം കടന്നുപോകെ, ഒരു ദിവസം
ഇരുതലയിലൊന്നിന് അമൃതം പോലെ രുചിയുള്ള ഒരു കനി കിട്ടി
അപ്പോൾ, മറ്റേ തല കൊതിയോടെ ചോദിച്ചു:”
കനിവായ്ത്തരുമോ പകുതിക്കനി നീ, നുകരാൻ നാവിന് കൊതിയേറി
അഴലിൻ രാവിനെ ദൂരെയകറ്റും അമൃതം എനിക്കും പകരൂ നീ
കിളിയൊന്നാകിലും ഇരുമനമല്ലോ, വേർപിരിയാനായ് ഒരു മാത്ര മാത്രം
മറുതല തറുതല തീർത്തു പറഞ്ഞു, ഇങ്ങേത്തലയുടെ മോഹം പൊലിഞ്ഞു
ചേലൊത്ത പൂമരക്കൊമ്പത്ത് രാരിരം പാടുന്നേ സുന്ദരപ്പക്ഷീ
മനസ്സും മനസ്സും ഒന്നായ് ചേർന്ന് കാലം പോയ് മറഞ്ഞു
തേനും കനിയും ഉയിരിനു നൽകി സ്നേഹം പങ്കുവെച്ചൂ
“കനി നുകരാൻ കിട്ടാത്ത തല
പകയോടെ പ്രതികാരം ചെയ്യാൻ അവസരം പാർത്തിരുന്നു”
തീയായ് ദുഃഖം ആളിപ്പടർന്നു, പകതൻ കനലായ് നെഞ്ചുള്ളം
ഒന്നായ് നിൽപ്പാൻ കഴിയില്ലിനിയും, തമ്മിൽപ്പിരിയാൻ ദിനമായി
തലയൊന്നുറച്ചു വിഷക്കനി തിന്നു, ഒന്നായൊടുങ്ങി മണ്ണായ്ത്തീർന്നു
ഇരുതലപ്പക്ഷിതൻ ഗതിയിതു കണ്ടോ, ഇന്നത്തെ മർത്ത്യൻ്റെ കഥതന്നെയല്ലേ
Random Lyrics
- el absurdo rock - noches iguales lyrics
- mobs (band) - first time lyrics
- dj drama - 350 lyrics
- raspberry bulbs - doggerel lyrics
- will morris - toxic lyrics
- mudskin cix - clist celebrity lyrics
- the acacia strain - feed a pigeon breed a rat lyrics
- daize - why'd you have to leave me lyrics
- boo - demó lyrics
- aimen - intro lyrics