azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sage end - ആട്ടം (aattam) lyrics

Loading...

കൺമുന്നിൽ കിനാവ് കണ്ടെന്നാലും
ആരും കാണാതെ നിലാവ് കൊണ്ടെന്നാലും
ഇന്നീ കണ്ണീരിൽ പരാതിയില്ലെന്നാലും
ഉള്ളിൽ താളത്തിൽ മറന്നുകൊണ്ടിന്നാടും

വരമായ് തരുമോ, ഉലയാത്ത നിന്‍റെ നോട്ടങ്ങൾ?
അലയായ് വരുമോർമ്മകളെ..
പിരിയാൻ നേരം, ഉരുകാതെ പൂതി മാറാതെ
പതിവായ് തിരയും വെറുതേ..

[verse 1]
ഉള്ളം കാണും തോറും, തന്നെത്താനേ താങ്ങും
ആളും തോറും, ഞാണിന്മേലാടും
കലികാലം ഓടും, ഓളത്തിന്നായ് പായും
കാണുന്തോറും, വാവിട്ടോ വാക്കും?

ഈ മാനത്തും മാറത്തും നോവായി പെരുമഴ
കാണാത്തവർക്കായിട്ടാടാം ഞാൻ
കലികോലങ്ങൾ ഈ മണ്ണിൽ പറുദീസ പണിയുമ്പോ
തറ്റത്തായ് തിറയാട്ടം കാണാം

[chorus]
വരമായ് തരുമോ, ഉലയാത്ത നിന്‍റെ നോട്ടങ്ങൾ?
അലയായ് വരുമോർമ്മകളെ..
പിരിയാൻ നേരം, ഉരുകാതെ പൂതി മാറാതെ
പതിവായ് തിരയും വെറുതേ..
കൺമുന്നിൽ കിനാവ് കണ്ടെന്നാലും
ആരും കാണാതെ നിലാവ് കൊണ്ടെന്നാലും
ഇന്നീ കണ്ണീരിൽ പരാതിയില്ലെന്നാലും
ഉള്ളിൽ താളത്തിൽ മറന്നുകൊണ്ടിന്നാടും

[verse 2]
തെല്ലും മായും നേരും, കണ്ണെത്താതേ തേടും
ചായം ചേലും, മായങ്ങളാകും
പയ്യെ കോലം മാറും, രോഷത്താൽ കൺ മൂടും
നാവോ പാടും തേരായി ഞാനും

പണ്ടേ കാണാത്തതെല്ലാമേ പായാരം പറയണ്
കാഥികന്മാർക്കായിട്ടാടാം ഞാൻ
തീണ്ടും തേട്ടങ്ങൾ നോക്കാലെ മുറിയാതെ പലകുറി
യാചിച്ചവർക്കായിട്ടാടാം

[chorus]
വരമായ് തരുമോ, ഉലയാത്ത നിന്‍റെ നോട്ടങ്ങൾ?
അലയായ് വരുമോർമ്മകളെ..
പിരിയാൻ നേരം, ഉരുകാതെ പൂതി മാറാതെ
പതിവായ് തിരയും വെറുതേ..

കൺമുന്നിൽ കിനാവ് കണ്ടെന്നാലും
ആരും കാണാതെ നിലാവ് കൊണ്ടെന്നാലും
ഇന്നീ കണ്ണീരിൽ പരാതിയില്ലെന്നാലും
ഉള്ളിൽ താളത്തിൽ മറന്നുകൊണ്ടിന്നാടും
(നിലകാണാതെ.. കാണികളറിയാതെ..
ഉള്ളത് മാറാതുള്ളിൻ്റുള്ളം താകാതെ)

[chorus]
വരമായ് തരുമോ ഉലയാത്ത നിന്റെ നോട്ടങ്ങൾ?
അലയായ് വരുമോർമ്മകളെ..
പിരിയാൻ നേരം, ഉരുകാതെ പൂതി മാറാതെ
പതിവായ് തിരയും വെറുതെ..

[outro]
വിളി കേൾക്കാനാരെന്നായ്
തുണകൂട്ടാൻ പോരെന്നായി
വഴിവക്കത്തൊറ്റക്കായ്
മരുഭൂമി പോലെ ആശകൾ ബാക്കി

വിളി കേൾക്കാനാരെന്നായ്
തുണകൂട്ടാൻ പോരെന്നായി
വഴിവക്കത്തൊറ്റക്കായ്
തനിയേ​



Random Lyrics

HOT LYRICS

Loading...