sooraj santhosh - thaniye lyrics
Loading...
തനിയെ മിഴികൾ തുളുമ്പിയോ
വെറുതെ മൊഴികൾ വിതുമ്പിയോ
മഞ്ഞേറും വിണ്ണോരം മഴമായും പോലെ
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മയേണം
നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നുവാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും
തിരിനീട്ടുമീ കുളിരോർമ്മകൾ തിരികെവരും
വിരവാകവേ പകലാകവേ കവിളത്തു നിൻ്റെയീ ചിരികാത്തിടാൻ
ഇതുവഴി ഞാൻ തുണയായ് വരാം
ഇനിയെന്നുമേ കുട നീർത്തിടാം
തണലേകിടാം ഒരുനല്ലനേരം വരവേറ്റിടാം
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മയേണം
നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി
കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം
ആശതൻ തേരിതിൽ പറന്നുവാനിൽ നീ ഉയരണം
ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം
നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം
Random Lyrics
- kalim - zahltag lyrics
- kalim - mach'dich weg lyrics
- the baggios, gabriel thomaz & érika martins - desapracatado lyrics
- paul wilbur - rey de gloria lyrics
- blue virus - gelida lyrics
- stasikmemasik - трэ$h lyrics
- westside gunn - aunt rosie's lyrics
- alex chilton - i've had it lyrics
- sia - midnight decisions lyrics
- rey - has llover lyrics