srinivas - ethrayo (from "summer in bathlehem") lyrics
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
(ഹമ്മിങ്ങ്)
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.
(ഹമ്മിങ്ങ്)
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.(ഹമ്മിങ്ങ്)
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ…
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
(ഹമ്മിങ്ങ്)
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.
(ഹമ്മിങ്ങ്)
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.(ഹമ്മിങ്ങ്)
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
(ഹമ്മിങ്ങ്)
കാറ്റോടു മേഘം മെല്ലേ ചൊല്ലീ സ്നേഹാർദ്രമേതോ സ്വകാര്യം.
മായുന്ന സന്ധ്യേ നിന്നെ തേടീ ഈറൻ നിലാവിൻ പരാഗം.
എന്നെന്നും നിൻ മടിയിലെ പൈതലായ്
നീമൂളും പാട്ടിലെ പ്രണയമായ്.
നിന്നെയും കാത്തു ഞാൻ നിൽക്കവേ.
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു.
(ഹമ്മിങ്ങ്)
പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണ്ണേന്ദു പെയ്യും വസന്തം.
മെയ്മാസരാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം.
ഈ മഞ്ഞും
എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ.
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
(ഹമ്മിങ്ങ്)
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ.
(ഹമ്മിങ്ങ്)
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ.(ഹമ്മിങ്ങ്)
Random Lyrics
- jahkoy - be single with me lyrics
- matthew scott - dj is pumping the music out lyrics
- jaxsn - jax intro lyrics
- cnd - meski ku terluka lyrics
- s.h.e - 永远都在 lyrics
- pryde - beautiful life lyrics
- gheysar - arousi lyrics
- udeoji chukwuma godfrey - oh lord am great lyrics
- joker (türkiye) - jokzilla p5 lyrics
- degial - black grave (the gateway) lyrics