azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

sushin shyam - adholokam lyrics

Loading...

[chorus]
അദൃശ്യ വാതിൽ എങ്ങോ?
കുഴൽ പണങ്ങൾ എങ്ങോ?
അറുത്തറത്തു അറപ്പ് തീർന്ന
കത്തികൾ കാഠാരകൾ
അടുക്കിവെച്ചത് എങ്ങോ?
പിടിച്ച കൈകൾ എങ്ങോ?
(അത് എങ്ങോ?, അത് എങ്ങോ?)

[verse]
തെറിച്ച രക്തം എങ്ങോ?
മനുഷ്യരിൽ മിടുക്കരും
കടക്കുവാൻ മടിച്ചിടും
ഇരുൾ പ്രപഞ്ചം എങ്ങോ?
ഓഹ് ഓഹോ

[verse]
അവിടെ നിറയെ
സ്രാവുകൾ വിലസ്സിടുന്നു
അറകൾ മുഴുവൻ
ചുവന്ന വെട്ടമോ?
നടുക്കമോടെ കഥയും
കേട്ടറിഞ്ഞ സത്യമോ

[verse]
മയക്കിടും, ഉരുക്കിടും
രഹസ്യരാജ്യമോ, അതോ
ലോകമേ നീ എങ്ങോ?, അതോ
ലോകമേ നീ എങ്ങോ?
[verse]
ഈ ഉലകം എന്തു കഠിനം
വില തരാത്ത നരകം (നരകം)
ചിരികൾ ഒക്കെ വിഫലം ദുരിതം ആണ് സകലം
ആ ദുരിത ചുമടു താങ്ങും
അടിമയായി പെടണോ

[verse]
ഉടമയായി ഞെളിഞ്ഞിരിക്കണോ
പെട്ടി നിറയെ രത്ന ഖനികൾ
ഇട്ട മുറികൾ ഉണ്ടോ?
തിര നിറച്ച തോക്കിനേറെ
ഭാരം ഉണ്ട് നേരോ?
അങ്ങ് അകലെ അകലെ ഏതോ
വിജന ഗുഹയിൽ ആണോ?
അതോ മുന്നിലായി മറഞ്ഞിരിക്കയോ?

[chorus]
ഓഹ് ഓഹ് ഓഹോ
അതോ
ലോകമേ നീ എങ്ങോ?
അതോ
ലോകമേ നീ എങ്ങോ?
അതോ
ലോകമേ നീ എങ്ങോ?
അതോ
ലോകമേ നീ എങ്ങോ?



Random Lyrics

HOT LYRICS

Loading...