vaikom vijayalakshmi - angu vaana konilu lyrics
[verse 1]
അങ്ങു വാന കോണില്
മിന്നി നിന്നൊരമ്പിളി
അമ്പിളികലക്കുള്ളില്
ചോരകണ്‍ മുയല്‍
[verse 2]
ഇങ്ങു നീലത്തുരുത്തില്
നീര്‍പരപ്പില്‍ നിഴലിടും
അമ്പിളിക്കലക്കുള്ളില്
ആമ കുഞ്ഞനോ
[pre+chorus]
ആമ കുരുമ്പനന്ന്
നെഞ്ചത്തു വെറ്റില ചെല്ലവുമായി
താനേ വലിഞ്ഞു കേറി
തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ
താര കൊളുത്തുള്ളോരാ
ചേലൊക്കും വെറ്റില ചെല്ലത്തിലോ
ഭൂമിയപ്പാടെ മൂടും
അത്രയും വെറ്റിലയിട്ട് വെക്കാം
[chorus]
കുഞ്ഞിളം വാവേ, കഥ കേട്ട് മെല്ലെ
മിഴി പൂട്ട്, മാറിൻ ചൂടില്‍
ഉറങ്ങ്, ഉറങ്ങ്
പൊന്നേ തളരാതെ ഒമല്‍ ചിരിയോടെ
കൊഞ്ചി കളിയാടി വളര്, വളര്
ഉറങ്ങ്, ഉറങ്ങ്
ഉറങ്ങ്, ഉറങ്ങ്
[instrumental break]
[verse 4]
നീ നടന്നു പോകുമാ
നീണ്ടു നീണ്ട പാതയില്‍
കൈവിരല്‍ പിടിക്കുവാന്‍
കൂടെയാരിനി?
[verse 5]
എതിരേ നിന്നതേതുമേ
താനെയങ്ങു നീക്കുവാന്‍
ചാലു തീർത്തുമെത്തുമേ
നീരൊഴുക്കുകള്‍
[pre+chorus]
തൊട്ട് തലോടി കൊണ്ടു
കാറ്റിലെ നോമ്പരം മാറ്റിടുവാൻ
ആകാശ നക്ഷത്രങ്ങള്‍
ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
മൂടുന്നിരുട്ടകറ്റാൻ
തീയെന്നും മുന്നില്‍ തെളിഞ്ഞുണരും
നീയെന്ന വിത്തെടുത്ത്
മണ്ണൊരു കാടാക്കി മാറ്റി തരും
[chorus]
കുഞ്ഞിളം വാവേ, കഥ കേട്ട് മെല്ലെ
മിഴി പൂട്ട്, മാറിൻ ചൂടില്‍
ഉറങ്ങ്, ഉറങ്ങ്
പൊന്നേ തളരാതെ ഒമല്‍ ചിരിയോടെ
കൊഞ്ചി കളിയാടി വളര്, വളര്
[outro]
ഉയര്‍ന്നു വാ, ഉയര്‍ന്നു വാ
തടകളെ നീ ഉടച്ചു വാ
ഉയര്‍ന്നു വാ, ഉയര്‍ന്നു വാ
ഉലകിതേ നീ ജയിച്ചു വാ
Random Lyrics
- molores - mad eyes lyrics
- kayla mercuri - how does it fit in my life? lyrics
- ok, cuddle - vocal fries lyrics
- dante (ita) - giostre lyrics
- joker out - lips lyrics
- ph1l - nightstreet lyrics
- adam faith - it's all over now lyrics
- negro pop - tamiahua lyrics
- imnotvrycreative - stranger to the crime lyrics
- mark lanegan - lexington slow down (2024 remaster) lyrics