azlyrics.biz
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

verpadu - mury lyrics lyrics

Loading...

[intro]
നര വന്നൊരു നരനായാലും ചുവരിൽ ഞാനൊരു പടമായാലും
മായില്ലൊരു തരി പോലും ആ പാട് വേർപാടിൻ പാട്
ഒരു ജന്മം കൂടി പാരിൽ പിറവിയെടുക്കാൻ വരമുണ്ടെങ്കിൽ
പാടും ഞാൻ പഴയൊരു പാട്ട്, വേർപാടിൻ പാട്ട്

[chorus]
ചിതലുകൾ ചിലത് മറന്നന്നേ
പലതും പുതു മുളയായി വളരുന്നേ
വിരഹം അതിൽ പതിവായി വിരിയുന്നേ
വേർപാടൊരു മണമായി പടരുന്നേ
മുകിലുകൾ മുറിവിൽ തഴുകുന്നേ
മഴനീര് മരുന്നായി മാറുന്നേ
കണ്ണീരാ കാറ്റിൽ കലരുന്നേ
കുളിരത് പുണരാനായി തിരയുന്നേ

[verse 1]
വിടവറിയണ നാളുകളെത്തി
മൂകത മൂടിയ സന്ധ്യകളെത്തി
ഓർമ്മകൾ ചെറു വഞ്ചിയിലേറി നൊമ്പരമേകാൻ പാഞ്ഞിവിടെത്തി
മിഴിനിറയണ പാട്ടുകൾ മൂളാൻ കദനം തൊണ്ടേൽ കയ്പ്പ് പടർത്തി
പരിഭവമുരിയാടാനാവാതെ അലറും ഉള്ളത് ഉള്ളിലൊതുക്കി
അഴുകിയ സങ്കടം വളമായി മാറും, ദുഃഖം വളരും, മനമോ തകരും ,ചിരിയും കരയും
പലതും പരതും
ഒടുവിൽ ഉയിരത് പൊലിയും വരെയും
പഴകിയ ബന്ധനം ഇഴകൾ പെരുകും, ഇനിയും മുറുകും
പിരിയാനാവാതുരുകിച്ചേരും
വിടപറയാതത് പിറകെ തുടരും
[chorus]
ചിതലുകൾ ചിലത് മറന്നന്നേ
പലതും പുതു മുളയായി വളരുന്നേ
വിരഹം അതിൽ പതിവായി വിരിയുന്നേ
വേർപാടൊരു മണമായി പടരുന്നേ
മുകിലുകൾ മുറിവിൽ തഴുകുന്നേ
മഴനീര് മരുന്നായി മാറുന്നേ
കണ്ണീരാ കാറ്റിൽ കലരുന്നേ
കുളിരത് പുണരാനായി തിരയുന്നേ

[verse 2]
പൂജ ഫലിക്കുന്നില്ല, പൂജ്യബാധകൾ ഒഴിയുന്നില്ല
മരണതിരശീല താഴുന്നില്ല
തരണശേഷിയത് ഉണരുന്നല്ല
ഏകാന്ധതയുടെ മരുവിൽ അലയാൻ മൂലകളിനി ശേഷിക്കുന്നില്ല, ഞാൻ
അലറും സ്വരമൊരു ചെവി പോലുമിന്ന് കേൾക്കുന്നില്ല
ആശ്ലേഷണം ഒരു നോക്കിൽ പോലും വിടരുന്നില്ല
വാവിശറികളെരിയും കനല് കെടുത്തുന്നില്ല
സാന്ത്വനമാരും വിൽക്കുന്നില്ല
സിദ്ധവൈദ്യമതുമേശുന്നില്ല
ഭക്തിവിദ്യ വഴി കാട്ടുന്നില്ല
യുക്തി വ്യക്തമായി തെളിയുന്നില്ല
ഹത്യ ബുദ്ധിയായി

സാധ്യത കാണുന്നില്ല
സമയവുമോടുന്നില്ല ചലനമനങ്ങുന്നില്ല
ഇന്നലെകൾ ഇന്നാകുന്നില്ല
പുതുപുലരി പുതുമയേകുന്നില്ല
ഒരു നിമിഷം ഒരു വർഷം പോലെ
ഒരു വേദന യുഗയാതന പോലെ
ചേഷ്ടകളത് മരവിച്ചത് പോലെ
ധാർഷ്ട്യം അതിരു കടന്നത് പോലെ
മനനില പടപൊരുതണ് നിലനില്പിന് മരണം മാടിവിളിക്കണ് വാ.. വാ..
വഴികളിൽ ദിക്കുകൾ തെറ്റണ് ചുറ്റണ് കുറ്റബോധം കുരുക്കായ് മുറുകണ്
തിരികളണയും ചിരി മറയണ വഴിയുടെ വളവ് തുടരും ഇരുളൊഴുകണ കനവിൽ ദേഹി പിടയും കരളിനിയുമുരുകും മുറിവിനിയും മുറിയും
ഞാനിനിയുമെഴുതും…

[outro]
നര വന്നൊരു നരനായാലും ചുവരിൽ ഞാനൊരു പടമായാലും
മായില്ലൊരു തരി പോലും ആ പാട് വേർപാടിൻ പാട്
ഒരു ജന്മം കൂടി പാരിൽ പിറവിയെടുക്കാൻ വരമുണ്ടെങ്കിൽ
പാടും ഞാൻ പഴയൊരു പാട്ട്, വേർപാടിൻ പാട്ട്



Random Lyrics

HOT LYRICS

Loading...